ഇടുക്കി : അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ 23ന് ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലയിലെ വിവിധ കായികസംഘടനകളും തൊടുപുഴ മുൻസിപ്പാലിറ്റിയും സംയുക്തമായി ഒളിമ്പിക് ദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി ഫുട്‌ബോൾ, റോളർ, ഹോക്കി, നീന്തൽ എന്നിവയിൽ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തിയിട്ടുണ്ട്. 22ന് വെങ്ങല്ലൂർ സോക്കർ ക്ലബിൽ ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 23ന് രാവിലെ തൊടുപുഴ ഗവ. ബോയ്സ് ഹൈസ്‌കൂളിൽ നിന്നും രാവിലെ 8ന് കൂട്ടയോട്ടം ആരംഭിക്കും. . കൂട്ടയോട്ടം 8.30ന് ഗാന്ധി സ്‌ക്വയറിൽ സമാപിക്കും. കൂട്ടയോട്ടത്തിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷൻ രാവിലെ 7ന് ആരംഭിക്കും. 7.55ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഒളിമ്പിക് ദീപശിഖ തെളിയിക്കും. തുടർന്ന് ഒളിമ്പിക് പ്രതിജ്ഞ. മുൻസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്യും.