ഇടുക്കി : കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച് കഴിഞ്ഞ മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 പോയിന്റ് നേടിയ വിദ്യാർത്ഥികൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികൾ ഡിഗ്രി, പി.ജി, മെഡിക്കൽ പി.ജി, റ്റി.റ്റി.സി, ഐ.ടി.ഐ, ഐ.റ്റി.സി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയപരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരുടെ മാതാപിതാക്കൾ അവാർഡിനായി നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. ഇടുക്കി വെൽഫെയർ ഫണ്ട് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 15. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04862- 235732.