ഇടുക്കി : അനർഹമായി റേഷൻകാർഡ് ലിസ്റ്റിൽ കടന്നുകൂടിയിട്ടുള്ള സമ്പന്നർ, സർക്കാർ ജോലിക്കാർ, ഒരു ഏക്കറിൽ കൂടുതൽ സ്ഥലമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വീടുള്ളവർ, നാലുചക്ര വാഹനം ഉള്ളവർ എന്നിവർ ജൂൺ 30നകം സ്വയം അപേക്ഷ സമർപ്പിച്ച് മുൻഗണന/ അന്ത്യോദയ കാർഡുകൾ മാറ്റണം. അനർഹരുടെ കാർഡുകൾ റദ്ദു ചെയ്യുന്നതും ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതുമാണെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിനായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ ഇതുവരെ അദാലത്തിന് ഹാജരാകാൻ കഴിയാത്തവർക്കായി ജൂലായ് രണ്ടിന് വീണ്ടും അദാലത്ത് നടത്തും. രാവിലെ 10നും വൈകിട്ട് അഞ്ചിനും ഇടയിൽ ഓഫീസിലെത്തി അദാലത്തിൽ പങ്കെടുക്കാം.