ഇടുക്കി : സംസ്ഥാന ഗ്രാമവികസന വകുപ്പ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ ജില്ലാതലത്തിൽ ഒരു ടെക്നിക്കൽ എക്സ്‌പെർട്ടിനെ ആവശ്യമുണ്ട്. യോഗ്യത അഗ്രിക്കൾച്ചർ ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ്. വാട്ടർഷെഡ് പദ്ധതിയിൽ പ്രവൃത്തി പരിചയം അഭികാമ്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിച്ചേരണം.