tipper
ടിപ്പർ തട്ടി പോസ്റ്റ് ഒടിഞ്ഞ നിലയിൽ

മറയൂർ: കാന്തല്ലുരിൽ നിന്നും പട്ടിശ്ശേരി ഡാമിന്റെ ഭാഗത്തേക്കുള്ള പാതയിൽ ടിപ്പർ ലോറി തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ ഒൻപതിനാണ് സംഭവം. സ്‌കൂൾ കുട്ടികളും കാന്തല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് രോഗികളും മറ്റും കടന്നു പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. വീതികുറഞ്ഞ റോഡിലൂടെ കടന്നപോയ ലോറി പോസ്റ്റിന്റെ സ്റ്റേകമ്പിയിൽ തട്ടിയാണ് പോസ്റ്റുകൾ ഒടിഞ്ഞത് അപകടം വരുത്തിയ ലോറി സംഭവസ്ഥലത്ത് നിർത്താതെ കടന്നു പോയി. റോഡിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന് മനസ്സിലാക്കിയ പരിസരവാസിയായ വീട്ടമ്മ അളകത്തായി അപകടവിവരം നൽകിയതോടെ അതുവഴി വന്നവരെ തടഞ്ഞ് അപകടം ഒഴിവാക്കി. വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കുകയും വാഹനവുമായി ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കി പോസ്റ്റും വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു.