ചെറുതോണി: ഡീൻ കുര്യാക്കോസ് എം. പയുടെ ഓഫീസ് ഇന്ന് രാവിലെ 11.30 ന് ചെറുതോണി സെൻട്രൽ ജംഗ്ഷനിൽ ആലിയക്കുന്നേൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. എം.എൽ.എ മാരായ പി.ടി തോമസ്, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ് അശോകൻ, കൺവീനർ അഡ്വ. അലക്സ് കോഴിമല, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി എക്സ് എം.എൽ.എ,അഡ്വ. ഇ.എം ആഗസ്തി എക്സ് എം.എൽ.എ,റോയി.കെ പൗലോസ്, അഡ്വ. ജോയി തോമസ്, എം.ജെ ജേക്കബ്ബ്, റ്റി.എം സലീം, എം.എസ് മുഹമ്മദ്, ജി ബേബി, കെ.കെ കുര്യൻ, മാർട്ടിൻ മാണി, കെ.ആർ ശിവദാസ്, തുടങ്ങിയവർ പങ്കെടുക്കും.