തൊടുപുഴ : സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ ഉടൻ നിയമിക്കണമെന്ന് പ്രൈവറ്റ് സ്‌കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . കേരളത്തിൽ വർഷങ്ങളായി അഞ്ചുവർഷ തത്വ ശമ്പളപരിഷ്‌കരണം ആണ് നടന്നുവന്നിരുന്നത്. ഇതനുസരിച്ച് ഈ വർഷം ജൂലായ് ഒന്ന് മുതൽ പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതാണ് . എന്നാൽ പ്രാരംഭ നടപടികൾ പോലും ഇതുവരെ സർക്കാർ ആരംഭിച്ചിട്ടില്ല
ജില്ലാ പ്രസിഡന്റ് സെർബി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ഉദ്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് സൽമാൻ സി കുര്യൻ ,ഷിന്റോ ജോസ്, ജോസുകുട്ടി ജോസഫ്, ജോസഫ് കെ എം ,ജോബിൻ ജോസ്, രശ്മി കുമാരമംഗലം, മഞ്ജു ജോസഫ് ,എന്നിവർ പ്രസംഗിച്ചു