രാജാക്കാട് : നെടുങ്കണ്ടം മിനി സ്റ്റേഡിയത്തിലെ മാലിനജല പ്രശ്നത്തിന് പരിഹാരമായി. പൈപ്പുകൾ അറ്റകുറ്റപ്പണികൾ ചെയ്താണ് പരിഹാരമായത്.നൂറുകണക്കിന് കുട്ടികൾ ദിവസേന കായിക പരിശീലനത്തിനും കളിയ്ക്കുന്നതിനുമായി എത്തുന്ന സ്റ്റേഡിയത്തിലേയ്ക്ക് മലിന ജലം ഒഴുകിയിറങ്ങി കെട്ടിനിന്നത് ദുർഗന്ധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. സ്റ്റേഡിയം കൊംപ്ലക്സിൽ കെ.എസ്.ആർ.ടി.സിയ്ക്കായി അനുവദിച്ചിരിക്കുന്ന മുറിയിൽ നിന്നുള്ള പൈപ്പ് പൊട്ടിയാണ് മാലിന്യം പുറത്ത് വന്നിരുന്നത്.