കുമളി:5 കിലോ കഞ്ചാവുമായി മൂന്ന് പേർ കമ്പത്ത് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ അമീർ (35), റിയാസ് (29), ഗുഡല്ലൂർ വടക്ക് രഥവീഥിയിൽ രംഗനാഥന്റെ ഭാര്യ മുരുകേശ്വരി (45) എന്നിവരാണ് പിടിയിലായത്. കമ്പം - ഗൂഡല്ലൂർ റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. കമ്പം കുമളി റോഡരികിൽ ഹോട്ടൽ വ്യാപാരത്തിനൊപ്പം വൻതോതിൽ കഞ്ചാവ് കച്ചവടവും ഇവർ നടത്തുന്നതായി പൊലീസ് പറഞ്ഞു. അമീർ കമ്പം നന്ദഗോപാൽ സ്വാമി നഗറിൽ വീടെടുത്ത് താമസിക്കുകയാണ്.