മറയൂർ: പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിൽ മഴലഭിക്കാത്തതിനെ തുടർന്ന് വരൾച്ചയിലേക്ക് നീങ്ങവെ വന്യജീവികളുടെ നിലനിൽപ്പും ഭീക്ഷണിയാകുന്നു. തീറ്റയും വെള്ളവും ലഭിക്കാതെ തമിഴ്നാട്ടിലെ കുറ്റാലം വനമേഖലയിൽ കരടി ചത്തതായി കുറ്റാലം റെയിഞ്ച് ഓഫീസർ ലൈൽഡ് ലൈഫ് വെറ്റിനറി ഡോ: ശിവകുമാറിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനമാക്കി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തു. വരൾച്ചയും കാട്ടുതീയും കാരണം പശ്ചിമഘട്ട മലനിരകൾ വരണ്ടുണങ്ങിക്കിടക്കുകയാണ് കുറ്റാലം വനമേഖലയിലെ നീരുറവകൾ വറ്റിയതിനാൽ വന്യജീവികളും ചെറുസൂക്ഷ്മജീവികളും ചത്തുവീഴുന്നത് പരിസ്ഥിതി പ്രത്യാഘാതവും മനുഷ്യൻ ഉൾപ്പെടെ ജിവജാലങ്ങളുടെ നിലനിൽപ്പും ഭീഷണിയിലാതീരുമെന്ന് പരിസ്ഥിതി ഗവേഷകർ പറയുന്നു.
വ്യാഴാഴ്ച്ച വനമേഖലയിൽ ചത്തനിലയിൽ കണ്ട കരിടിയെ പോസ്റ്റുമാർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ഭക്ഷണവും വെള്ളവുമില്ലാത്തതാണ് 16 വയസ്സുള്ള കരടി ചാകാൻ കാരണമായതെന്ന് കണ്ടെത്തിയത്. മരങ്ങളിൽ കായ്കനികളിൽ വരൾച്ച കാരണം ഇല്ലാതായി തീർന്നതും അമിതമായ ചൂട് കാരണം വന്യജീവികൾക്ക് നിർജ്ജലീകരണം സംഭവിക്കാനും സാദ്ധ്യത ഏറെയാണെന്ന് റെയിഞ്ച് ഓഫീസർ പറയുന്നു.
ആന , പുലി , ഉൾപ്പെടെയുള്ള വന്യജീവികൾ ഭക്ഷണം തേടി കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് കാരണം സംഭവിക്കുന്ന മരണ നിരക്കും വരൾച്ചയുമായി ബന്ധപ്പെടുത്തേണ്ടതാണെന്ന് പരിസ്ഥിതി സ്‌നേഹികൾ പറയുന്നു.