അരിക്കുഴ ഗവ. യു.പി സ്കൂൾ : മണക്കാട് ഗ്രാമപഞ്ചായത്തും പുതുപ്പരിയാരം ഗവ. ആയുർവേദ ഡിസ്പെൻസറിയും അരിക്കുഴ സിദ്ധ ഡിസ്പെൻസറിയും സംയുക്തമായി രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും രാവിലെ 10 മുതൽ
തൊടുപുഴ പെൻഷൻ ഭവൻ ഓഡിറ്റോറിയം : തൊടുപുഴയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ടി.എം അബ്ദുൾ കരിമിന്റെ പ്രധാന രചനയായ " ഒരു തെക്കൻ വീരഗാഥ " എന്ന പുസ്തകത്തിന്റെ പ്രകാശനം ഉച്ചകഴിഞ്ഞ് 2 ന്
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ട് : ജില്ലാ സബ്‌ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് രാവിലെ 9 മുതൽ
നെടിയശാല സെന്റ് മേരീസ് പള്ളി : കുടുംബകൂട്ടായ്മ നേതൃസംഗമം വൈകിട്ട് 4.30 ന്
പെരിങ്ങാശ്ശേരി ദേവസ്വം ട്രസ്റ്റ് ഭദ്രകാളി ക്ഷേത്രം : പ്രതിഷ്‌ഠാദിന മഹോത്സവം . കലശപൂജകൾ രാവിലെ 8.30 ന്, മഹാപ്രസാദ ഊട്ട് 11.30 ന്