തൊടുപുഴ: കുമാരമംഗലത്ത‌് അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി അരുൺ ആനന്ദിനെതിരെ തൊടുപുഴ പോക‌്സോ കോടതിയിൽ കുറ്റപത്രം സമർപിച്ചു. തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ‌് (36) ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലാണ്. കുട്ടിയുടെ അനുജനായ നാലുവയസുകാരനെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ‌്തിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് പോക‌്സോ കേസ്ചുമത്തിയത‌്. പ്രതിയുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ ഗുരുതരമായി പരിക്കേറ്റ‌് ആശുപത്രിയിൽ കഴിയുമ്പോഴാണ‌് ഇളയ കുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത‌്. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സി.ഐ അഭിലാഷ‌് ഡേവിഡാണ‌് കുറ്റപത്രം സമർപിച്ചത‌്.