കട്ടപ്പന:തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക് .ഇന്നലെ രാവിലെ
കട്ടപ്പന കൊച്ചുതോവാള നിരപ്പേലിന് സമീപത്താണ് ജീപ്പ് അപകടത്തിൽ പെട്ടത്
പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആനകുത്തിയിൽ നിന്നും തോട്ടം തൊഴിലാളികളുമായി കട്ടപ്പനയ്ക്ക് വരികയായിരുന്ന ജീപ്പ് ആന കുത്തിക്കും നിരപ്പേൽ കടയ്ക്കും ഇടയിൽ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷടമായി റോഡിന് സമീപത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം .വാഹനത്തിൽ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത് ആന കുത്തി സ്വദേശികളായ .രാജു പി.വി ,ജോയി ജോസഫ് ,രാജു മണിക്കാടൻ ,സിബി എൻ ജെ ,പ്രതീഷ് കെ ആർ ,ജോണിക്കുട്ടി തോമസ് ,ഫ്രാൻസീസ് കെ എം എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.