തൊടുപുഴ: കരിങ്കുന്നം മേഖലയിലെ മലയോര പ്രദേശങ്ങളിൽ ഹെലികോപ്ടർ താഴ്ന്നു പറന്നത് നാട്ടുകാരിൽ അമ്പരപ്പ് സൃഷ്ടിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് കരിങ്കുന്നം അരീക്കല്ല്, വലിയപാറ പ്രദേശങ്ങളിൽ ഹെലികോപ്ടർ താഴ്ന്നു പറന്നത്. വലിയപാറയ്ക്കു മുകളിലായി അഞ്ചു മിനിറ്റോളം ഹെലികോപ്ടർ നിൽക്കുകയും ചെയ്തു. പിന്നാലെ മറ്റൊരു ഹെലികോപ്ടറും ഇവിടെ താഴ്ന്നു പറന്നതോടെ നാട്ടുകാരുടെ അമ്പരപ്പ് വർദ്ധിച്ചു. നേവിയുടെ ഹെലികോപ്ടറുകളാണ് താഴ്ന്നു പറന്നതെന്ന് കരിങ്കുന്നം പൊലീസ് പറഞ്ഞു. പരിലീനത്തിന്റെ ഭാഗമായി നേവിയുടെ ഹെലിപോക്ടറുകൾ ഇത്തരത്തിൽ നിരീക്ഷണ പറക്കൽ നടത്താണ്ടെന്ന് പൊലീസ് പറഞ്ഞു.