viswajyothy

വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിൽ 2015- 19 ബാച്ചിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മെറിറ്റ് ഡേ ആൻഡ് ഫെയർവെൽ ഡേ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.കെ. ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. എം.ജി. യൂണിവേഴ്‌സിറ്റി ബി.ടെക് കോഴ്‌സുകളിലേക്ക് നടത്തിയ അവസാന വർഷ പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ ഉൾപ്പടെ 12 റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കോളേജ് മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോസഫ് കുഞ്ഞ്പോൾ സി, ഡയറക്ടർ ഡോ. ജോർജ് താനത്തുപറമ്പിൽ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, പി.ടി.എ പ്രസിഡന്റ് ബേബി ജോൺ, സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ആദർശ് മാത്യു എന്നിവർ പ്രസംഗിച്ചു. വകുപ്പ് മേധാവികളായ ഷൈൻ ജോർജ്, വിനോജ് കെ, അഞ്ജു സൂസൻ ജോർജ്, ആൻ നിത സാബു, ഡോ. ബി. അരുണ, അമൽ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു. കോളേജിലെ ഈ വർഷത്തെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥിക്കുള്ള ഫാ. തോമസ് മലേക്കുടി എൻഡോവ്‌മെന്റ് പുരസ്‌കാരം സിവിൽ വിഭാഗത്തിലെ റോസ് മരിയ ജോർജിന് സമ്മാനിച്ചു. ഓരോ വിഭാഗത്തിലെയും മികച്ച വിദ്യാർത്ഥികളായ റോസ് മരിയ ജോർജ് (സിവിൽ), ദിയ എബ്രാഹാം (കമ്പ്യൂട്ടർ സയൻസ്), അനന്തു കൃഷ്ണൻ (ഇലക്ട്രിക്കൽ), സേതുലക്ഷ്മി ഹരിദാസ് (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ), അമൽ രാജ് വിദ്യാധരൻ ടി.കെ(ഐ.ടി), അരുൺ രാജു (മെക്കനിക്കൽ) എന്നിവർക്ക് ഫാ. ജോസഫ് പുത്തൻകുളം മെമ്മോറിയൽ എൻഡോവ്‌മെന്റ് പുരസ്‌കാരവും മുരളികൃഷ്ണൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് പുരസ്‌കാരം മെക്കാനിക്കൽ വിഭാഗത്തിലെ അനുരൂപ് പി.എയ്ക്കും നൽകി.