കുമളി: ഇരു ചക്രവാഹനത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ കുമളി ചെക്ക് പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായി. കോഴഞ്ചേരി മലയിൽമേമുറി വീട്ടിൽ ജയേഷ്(18)കോഴഞ്ചേരി പണോത്തറ മേൽമുറിയിൽ അനന്തു(21) എന്നിവരാണ് ഇന്നലെ വെെകുന്നേരം പിടിയിലാകുന്നത്.ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവ് കണ്ടെടുത്തു.ഇവർ സഞ്ചരിച്ചിരുന്ന പൾസർബെെക്ക് കസ്റ്രഡിയിലെടുത്തു. കഞ്ചാവ് കമ്പത്ത് നിന്നും വാങ്ങിയതാണെന്ന് പിടിയിലായവർ പറഞ്ഞു.എക്സെെസ് ഇൻസ്പെക്ടർ എം.എസ്.ജനീഷ്,പ്രിവൻറ്റീവ് ഓഫീസർമാരായ സനൽ നാഥ് ശർമ്മ,മനോജ് സബാസ്റ്റ്യൻ ,വി.ഡി.സതീഷ്,സിവിൽ ഉദ്യോഗസ്ഥരായ ദീപുകുമാർ,ജോൺസൺ,ജോബിതോമസ്,ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.