കരിമണ്ണൂർ: കരിമണ്ണൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി, അഗ്രികൾച്ചർ ഇംപ്രൂവ് മെന്റ് കോ​ ഓപ്പറേറ്റീവ് സൊസൈറ്റി,​ നാഗാർ ജ്ജുന ഔഷധ ശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ കരിമണ്ണൂർ ഗവ.. യു.. പി സ്കൂൾ ഹാളിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.ഡോ.സി.കെ.ശൈലജ,ഡോ.ശ്യാം കിഷോർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.