തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഒഫ് ഇന്ത്യ ഇടുക്കി യൂണിറ്റ്, ​വനംവന്യജീവി വകുപ്പ് ചിന്നാർ ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജൂലായ് 13, ​14 തീയതികളിൽ മൺസൂൺ ട്രക്കിംഗ് നടത്തും. ചിന്നാർ വന്യജീവി സങ്കേതം,​ തൂവാനം വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കാണ് യാത്ര. പരിസ്ഥിതി സ്നേഹികളായ മുപ്പതോളം യുവതീ- യുവാക്കൾ പങ്കെടുക്കും. 14ന് ചിന്നാറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു മുഖ്യാഥിതിയാകും.