joseph
വീടിന്റെ താക്കോൽദാനം ചെയർമാൻ ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ തെന്നത്തൂർ വാർഡിൽ വെള്ളപ്പൊക്കത്തിൽ വീട് നശിച്ച സുകുമാരൻ തെക്കേവീട്ടിലിന് ഗാന്ധിജി സ്റ്റഡി സെന്റർ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. നാലര ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്. ഫാ. ജെയിംസ് വടക്കേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജു കളമ്പുകാട്ട്, വാർഡ് മെമ്പർ ജോർജ് പുന്നോലിൽ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര, വാർഡ് പ്രസിഡന്റ് ബിനു റാത്തപ്പിള്ളി, മുൻ പഞ്ചായത്ത് മെമ്പർ സാജു കാട്ടാംകോട്ടിൽ എന്നിവർ പ്രസംഗിച്ചു.