തൊടുപുഴ: തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജില്ലാ പഠനശിബിരവും വനപർവ്വം ആചരണവും സംഘടിപ്പിച്ചു. ഭൂമിയെ അമ്മയായി കാണുന്ന നമ്മുടെ സംസ്‌കാരത്തെ പുതിയ തലമുറക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോതമംഗലം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ.സാജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.എൻ.ഷാജി, തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസ്, ജില്ലാ ട്രഷറർ രാജേന്ദ്രൻ പോത്തനാശ്ശേരി, സംസ്ഥാന സെക്രട്ടറി കെ.പി.വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു