രാജാക്കാട്: ലയൺസ് ക്ലബ്ബ് രാജാക്കാട് വാർഷികവും, ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. വൈകിട്ട് 7 ന് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ രാജേഷ് കൊളാരിക്കൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മികച്ച പ്രവർത്തകർക്കുള്ള അവാർഡ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സേവന പ്രവർത്തനങ്ങളുടെയും, പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞമോൻ മെഡിക്കൽ ഫണ്ട് വിതരണത്തിന്റെയും, പ്രൊഫ.എം.കെ ലൂക്കാ ഭവനദാനത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കും. റീജിയൻ ചെയർപേഴ്സൺ ഷൈൻ ജോർജ്ജ്, മേഖല ചെയർപേഴ്സൺ ഷൈനു സകേഷ്, വി.എസ് പുഷ്പജൻ, കെ.പി ജെയിൻ, എ ഹംസ, എം.കെ ബിനു, ബെന്നി മാത്യൂ എന്നിവർ പ്രസംഗിക്കും.