രാജാക്കാട്: ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എസ്.പി.സി ബാച്ചിന്റെ രക്ഷകർത്തൃസമ്മേളനം നടന്നു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.ഡി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.എൽ ഹണി ഉദ്ഘാടനം ചെയ്തു. എസ്.പി.സി ഓഫീസർ ജോബിൻ ജെയിംസ് പദ്ധതി വിശദീകരണം നടത്തി. ഹെഡ് മിസ്ട്രസ് ഇൻചാർജ്ജ് സിന്ധു ഗോപാലൻ, ഓഫീസർമാരായ പി. ജേക്കബ്ബ്, ബീനാ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.