തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുത്ത് പദ്ധതികൾ വെട്ടിക്കുറച്ച് ത്രിതല പദ്ധതികൾ സ്തംഭിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ആദ്യഘട്ടമായി ജൂലായ് ഒന്നിന് നടക്കുന്ന നിയമസഭാ മാർച്ചിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. 10ന് ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.