രാജാക്കാട് : സി.പി.ഐ ഉടുമ്പൻചോലയിൽ പുതിയ ലോക്കൽ കമ്മറ്റികൾ രൂപീകരിക്കുന്നു. ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ചക്കുപള്ളം, വണ്ടൻമേട്,കരുണാപുരം, പാമ്പാടുമ്പാറ, നെടുങ്കണ്ടം, ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തുകളിലായി 11 ലോക്കൽ കമ്മറ്റികളാണ് നിലവിലുള്ളത്. പുതിയതായി ഒൻപത് കമ്മറ്റികളാണ് രൂപീകരിയ്ക്കുന്നത്. ചെമ്മണ്ണാർ, കൂട്ടാർ, നെറ്റിത്തൊഴു, കടശികടവ്, കൽക്കൂന്തൽ, മുണ്ടിയെരുമ, കമ്പംമെട്ട്, അണക്കര, ആനവിലാസം, എന്നിവിടങ്ങടങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയവ നിലവിൽ വരിക..