resthouse

രാജാക്കാട് : പതിനെട്ട് വർഷമായി അടഞ്ഞ് കിടന്നിരുന്ന പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് തുറന്ന് പ്രവർത്തിക്കാൻ നടപടിയായി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മന്ത്രി എം.എം മണി ഇടപെട്ടാണ് കാടുകയറി സംരക്ഷണമില്ലാതെ നാശത്തെ നേരിട്ടിരുന്ന റെസ്റ്റ് ഹൗസ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. പാഴായിക്കിടന്നിരുന്ന കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യത്തിലാണ് നാട്ടുകാർ മന്ത്രി എം.എം മണിക്കും നേരിട്ട് പരാതി നൽകിയത്. മന്ത്രി സ്ഥലം സന്ദർശിച്ച് കെട്ടിടം സംരക്ഷിക്കുന്നതിനും പ്രവർത്തനം ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുകയുമായിരുന്നു. റസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിക്കുന്നത് വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമാകും. ചിന്നക്കനാൽ, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരങ്ങൾ ദിവസവാടക നൽകിയാണ് ഇപ്പോൾ സഞ്ചാരികൾ താമസിക്കുന്നത്.