അടിമാലി :സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ നീതി മെഡിക്കൽ ലാബിന്റെ പ്രവർത്തനം അടിമാലിയിൽ ആരംഭിച്ചു .അഡ്വ. ഡീൻ കുര്യാക്കോസ് എം പിലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സേവനമേഖലകളിലേക്ക് അടിമാലി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീതി മെഡിക്കൽ ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് പി .പി പുരുഷൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് തുടങ്ങിയവർ സംസാരിച്ചു.