ഇടുക്കി : കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വ്യവസായശാലകളുമായി സഹകരിച്ചുകൊണ്ട് തൊടുപുഴ ഹൈറേഞ്ച് മാളിൽ ഇൻഡസ്ട്രി മീറ്റ് സംഘടിപ്പിക്കുന്നു. എഞ്ചിനീയറിംഗ് കോളേജുകളിലെ മൂന്നാം വർഷ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം കൊടുത്തുകൊണ്ട് അവർക്കാവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം നേടുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊടുപുഴ നഗരസഭ ചെയർമാൻ ജെ സി ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ചെറുകിട വൻകിട വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.