ഇടുക്കി : കേരളത്തിലെ സർക്കാർ ഐ.ടി.ഐ കളിലും പ്രവേശനത്തിന് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ . ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ തുക അടക്കണം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളു. ജില്ലയിലെ നെടുംങ്കണ്ടം, ദേവികുളം,അഴുത എന്നീ ബ്ലോക്കുകളിൽ നിന്നുള്ള അപേക്ഷകർക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഐ.ടി.ഐ കളിൽ ഹാജരാക്കേണ്ടതില്ല. അപേക്ഷകൾ ജൂൺ 29 രാത്രി 8 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04868 250158