ഇടുക്കി: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ സൈബർശ്രീ സെന്ററിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവർക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായം 18നും 26നും മദ്ധ്യെ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ജൂൺ 29ന് മുമ്പായി സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്ക്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം-695015 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 9947692219, 8921412961.