ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം കുളപ്പാറ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാസംഘം പ്രവർത്തകർ കുമാരീ- കുമാരസംഘത്തിന് വേണ്ടി ഇന്ന് പഠനക്ലാസ് നടത്തും. രാവിലെ ഒമ്പതിനുള്ള ചതയപ്രാർത്ഥനയ്ക്ക് ശേഷം 10.30ന് ക്ലാസ് ആരംഭിക്കും. തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലെ കൗൺസിലർ സി.കെ. മഹേഷ്‌കുമാർ ക്ലാസ് നയിക്കും. ശാഖയിലെ എല്ലാ അംഗങ്ങളും കുമാരീ- കുമാരന്മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ശാഖാ പ്രസിഡന്റ് പി.പി. ബാബു അറിയിച്ചു.