കുമളി: ഏലം തോട്ടത്തിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു. കുമളി പത്ത് മുറിക്ക് സമീപം എസ് വളവിലാണ് അപകടം. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം. എട്ട്തൊഴിലാളികൾ ഉണ്ടായിരുന്നു. ഗുഡല്ലൂർ സ്വദേശികളാണ് തൊഴിലാളികൾ. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ആശുപത്രിയിലും ചികിത്സ നൽകി വിട്ടു.