തൊടുപുഴ : പ്രവേശനോത്സവത്തെ തുടർന്ന് നമ്മുടെ രവിവാര പാഠശാലയുടെ റെഗുലർ ക്ലാസ്സ് ഇന്ന് മുതൽ പരിയാരം എസ്.എൻ.എൽ.പി സ്‌കൂളിൽ ആരംഭിക്കും.കുട്ടികളോടൊപ്പം രക്ഷ കർത്താക്കളും രാവിലെ 9.30 ന് മുൻപായി സ്‌കൂളിൽ എത്തിച്ചേരണം. രവിവാര ക്ലാസ്സിനും ചതയ പ്രാത്ഥനക്കും ശേഷം ഉച്ചക്ക് 12.30 ന് എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുമ്പന്നൂർ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ മഴക്കാല രോഗങ്ങൾക്കെതിരെ ഉള്ള പ്രതിരോധ മരുന്ന് വിതരണം ഉണ്ടായിരിക്കും.