roshy

ചെറുതോണി: ഇടുക്കിയുടെ വികസനരംഗത്ത് പുത്തൻപ്രതീക്ഷയ്ക്ക് വഴിതെളിഞ്ഞതായി റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പിയുടെ ചെറുതോണിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചെറുതോണി ട്രാഫിക് ജംഗ്ഷനിലുള്ള ആലിയകുന്നേൽ ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഈ ഓഫീസിൽ എല്ലാ ദിവസവും സെക്രട്ടറി ഉണ്ടായിരിക്കും.പൊതുജനങ്ങൾക്ക് എല്ലാ ദിവസവും പരാതികൾ നൽകുന്നതിനും എംപിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടത്തുന്നതിനും സാഹചര്യമുണ്ടായിരിക്കും.ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, പി.ടിതോമസ് എം.എൽ.എ, എ.കെ മണി എക്സ് എം.എൽ.എ, അഡ്വ.ജോയി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, എ.ഒ അഗസ്റ്റിൻ, രാജു തോമസ്, എ.പി ഉസ്മാൻ, എം.കെ നവാസ്, ഷാജി കാഞ്ഞമല, എം.ഡി അർജുനൻ, എൻ പുരുഷോത്തമൻ, ബിജോ മാണി, അനിൽ ആനയ്ക്കനാട്ട്, കെ.ബി ശെൽവം, ജോസ് ഊരക്കാട്ട്, റോയി കൊച്ചുപുര, പി.ഡി ജോസഫ്, ജേക്കബ്ബ് പിണക്കാട്ട്, ജോസ് കുഴികണ്ടം, റിൻസി സിബി, മാർട്ടിൻ മാണി, ഫിലോമിന ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.