ചെറുതോണി: ഇടുക്കി ലയൺസ്‌ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് പ്രസിഡന്റ് മനോജ് സ്‌കറിയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ലയൺസ് മുൻ ജില്ലാ ഗവർണർ അഡ്വ. വി. അമർനാഥ് നിർവ്വഹിക്കും. പുതിയ പ്രസിഡന്റായി കെ.എൻ മുരളി, സെക്രട്ടറി കെ.ജെ കുര്യൻ, ട്രഷറർ പി.ജെ കുര്യൻ തുടങ്ങിയവർ സ്ഥാനമേൽക്കും. ചെയർമാൻ ഷൈൻജോർജ് എ.പി ബേബി, ജോൺ വർഗീസ്, ജെയ്ൻ അഗസ്റ്റിൻ, ബാബു ജോസഫ്, ജോസ് പടിഞ്ഞാറേക്കര, ജോസ് കുഴികണ്ടം, അഡ്വ.ജോർജി ജോർജ്, ആർ. ജവഹർ തുടങ്ങിയവർ പ്രസംഗിക്കും.