അരിക്കുഴ : എസ്.എൻ.ഡി.പി യോഗം 657 നമ്പർ അരിക്കുഴ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠയുടെ മൂന്നാം വാർഷികം ഇന്ന് നടക്കും. ക്ഷേത്രാചാര്യൻ സച്ചിദാനന്ദസ്വാമിയും ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6 ന് നിർമ്മാല്യദർശനം,​ 6.50 ന് മഹാഗണപതി ഹോമം,​ 7.30 ന് മഹാഗുരുപൂജ,​ 9.30 ന് കലശാഭിഷേകം,​ 11 ന് സമൂഹാർച്ചന,​ 12.30 ന് മഹാപ്രസാദ ഊട്ട്,​ 1.30 ന് ഗുരുധർമ്മ പ്രബോധനം,​ 3 ന് പ്രതിഷ്‌ഠാദിന വാർഷിക പൊതുസമ്മേളനം നടക്കും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമന്റെ അദ്ധ്യക്ഷതയിൽ യോഗം അസി. സെക്രട്ടറി വി. ജയേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തി പ്രതിഷ്‌ഠാദിന സന്ദേശം നൽകും. യോഗം ഡയറക്ടർബോർഡ് മെമ്പർ ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് ടി.പി ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ പ്രസാദ് നന്ദിയും പറയും.