തൊടുപുഴ: റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുര തീപിടിച്ച് ഭാഗികമായി കത്തി നശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഈസ്റ്റ്കലൂർ പയ്യാവ് മാറാട്ടിൽ ഡാൽവിന്റെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഭൂരിഭാഗം റബർ ഷീറ്റുകളും കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.