തൊടുപുഴ: ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച എൻ. ചന്ദ്രശേഖരൻ, വി.എം. മുഹമ്മദ്,​ എ. നാരായണൻ,​ കെ.എസ്. രാജൻ,​ എം.വി. ശശിധരൻ നായർ​ എന്നിവർക്ക് ടെലികോം ക്ളബ് ഹാളിൽ ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് പി.എസ്. പീതാംബരൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് ടി.കെ. രത്നമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ. ബാബു മുഖ്യപ്രഭാഷണം നടത്തി.