തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്നിക് ഹൈസ്കൂളിൽ ഇലക്ട്രിക്കൽ,​ ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റുകളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടറുടെയും ഇലക്ട്രിക്കൽ ഡിപ്പാർട്ടുമെന്റിൽ ട്രേഡ്സ്മാന്റെയും താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ 10ന് സ്കൂളിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും രേഖകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.