പെരുമ്പിള്ളിച്ചിറ: കുമാരമംഗലം ക്ഷീരസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ പിന്തുണ നൽകിയ പാനലിന് വിജയം. സി.പി.ഐ പിന്തുണച്ച ബാബു കളപ്പുര,​ പോളി ജോസഫ് കളരിപ്പറമ്പിൽ,​ ടി.പി ഹരിദാസ്,​ എ.കെ സുബൈർ,​ ഇ.പി മീരാൻകുട്ടി,​ അൽഫോൻസാ ഫിലിപ്പ്,​ റംല അസീസ്,​ വിജി ജോഷി എന്നിവർ വിജയിച്ചു. യോഗത്തിൽ ബാബു കളപ്പുരയെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി സി.പി.ഐ കുമാരമംഗലം ലോക്കൽ സെക്രട്ടറി പി.എസ് സുരേഷ് അറിയിച്ചു.