കട്ടപ്പന: കുടിവെള്ള പദ്ധതിയുണ്ട് പക്ഷെ പ്രയോജനം നാട്ടുകാരിലെത്തുന്നില്ലെന്ന് മാത്രം.കാഞ്ചിയാർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന മേപ്പാറ നിവാസികൾക്കാണ് ഈ ദുരവസ്ഥ.

മേപ്പാറക്കാർക്ക് കുടിവെള്ളത്തിനായി

പഞ്ചായത്തിന്റെ രണ്ട് പദ്ധതികളാണുള്ളത് ഇവടെ നിന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ലഭിക്കുന്ന വെള്ളമാണ് മേഖലയിലെ ഭൂരിഭാഗവും കുടുബങ്ങളും ഉപയോഗിക്കുന്നത്.എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഈ രണ്ട് പദ്ധതികളും പ്രവർത്തനരഹിതമാണ് . സാധാരണ പഞ്ചായത്തുകളിൽ ഉള്ളപോലെ കുടിവെള്ള വിതരണ കമ്മിറ്റിയുണ്ടെങ്കിലും അതൊക്കെ കടലാസിൽ മാത്രമൊതുങ്ങി.