കട്ടപ്പന : സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ കാണാതെ വന്നതോടുകൂടി സഹപാഠികൾ അന്വേഷിച്ചപ്പോഴാണ് സ്കൂൾ മുറ്റത്തു പരിക്കേറ്റു കിടക്കുന്നതു കണ്ടത്. മുരിക്കാശേരി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്നാൽ കുറിപ്പിലും ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുരിക്കാശ്ശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.