തൊടുപുഴ : ജില്ലയിലെ സ്കൂളുകളിൽ എട്ട്കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെയാണ് പ്ദ്ധതി. കൈറ്റ് മേൽനോട്ടത്തിൽ നിലവിൽ അഞ്ച് കോടി രൂപയുടെ 5 സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 5 സ്‌കൂളുകളുമാണ് ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊടുപുഴ, കുഞ്ചിത്തണ്ണി സ്‌കൂളുകളുടെ നിർമാണപ്രവർത്തനങ്ങൾ സെപ്തംബറോടെ പൂർത്തിയാക്കും. വണ്ടിപ്പെരിയാർ, കല്ലാർ സ്‌കൂളുകളിൽ നിർമാണപ്രവർത്തനങ്ങൾ വൈകിയാണ് തുടങ്ങിയതെങ്കിലും ഇവയും മുരിക്കാട്ട്കുടി സ്‌കൂളും മാർച്ച് മാസത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.പണിക്കൻകുടി, പൂമാല എന്നീ സ്‌കൂളുകൾ ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സ്‌കൂളുകളും കൃത്യമായി മോണിറ്റർ ചെയ്യാനും ഈ അദ്ധ്യനവർഷം തന്നെ പൂർത്തിയാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയർമാൻ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.