തൊടുപുഴ: ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് തൊടുപുഴ നഗര സഭയിൽ ജനകീയബോധവത്കരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു .നഗരസഭയിൽ പകർച്ചവ്യാധികൾക്കു കൂടുതൽ സാദ്ധ്യതയുള്ള 7വാർഡുകൾ തിരഞ്ഞെടുത്തു ഉറവിടങ്ങൾ ഒഴിവാക്കൽ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടപ്പാക്കും .പരിപാടിയുടെ നഗര സഭാ തല ഉൽഘാടനം കുന്നംകോളനി അംഗൻവാടി യിൽ ചെയർപേഴ്സൺ ജെസ്സി ആന്റിണി നിർവഹിച്ചു അസിസ്റ്റന്റ് എന്റമോളജിസ്ര് സന്തോഷ്‌ജോർജ് അദ്ധ്യക്ഷത വഹിച്ചു ഹെൽത്ത് സൂപ്പർവൈസർ എം എംസോമി ,ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ പീറ്റർ കെ എബ്രഹാം എന്നിവർ ക്ലാസ്സ് എടുത്തു.