അടിമാലി : തോക്കു പാറ സെന്റ് സെബാസ്രറ്യൻസ് ഹൈസ്‌ക്കൂളിലെ കലാ സാഹിത്യ വേദിയുടേയും ഇതര ക്ലബ്ബുകളുടേയും പ്രവർത്തനോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു.
എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും എം.പി. വിതരണം ചെയ്തു. യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ.തോമസ് പുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വിജയകുമാർ, എം.എം.റഹിം, ഫാ.ജോസഫ് കൊച്ചോഴത്തിൽ, ഹെഡ്മാസ്റ്റർ ബാബു ജെയിംസ്, റോയി വർഗീസ് എമിലി ജോസഫ്, സോളി ഷാജി എന്നിവർ പ്രസംഗിച്ചു.