ഇടുക്കി : പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് ഒരു വർഷത്തെ കോച്ചിംഗ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ്, കണക്ക് വിഷയത്തിൽ ബി ഗ്രേഡിൽ കുറയാത്ത മാർക്ക് വാങ്ങി ജയിച്ചവരും 2019 പ്രവേശന പരീക്ഷയിൽ 15 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയവരുമായിരിക്കണം. നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ച് രക്ഷിതാവിന്റെ സമ്മതപത്രം, 2019 പ്ലസ് ടുവിലെ പ്രവേശന പരീക്ഷയുടെ സ്‌കോർഷീറ്റ,് ജാതി, വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂൺ 26ന് അഞ്ച് മണിക്ക് അടിമാലി ടി.ഡി.ഒ ബന്ധപ്പെട്ട ടി.ഇ.ഒയിലെ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ 04864 224399.