ഇടുക്കി: പ്രളയവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം അനുവദിക്കുന്ന വിഷയത്തിൽ തർക്കമുണ്ടായാൽ അപ്പീൽ നൽകുന്നതിനു ജൂൺ 30 വരെ സമയപരിധി ലഭിക്കും. ജില്ലാ കളക്ടറാണ് അപ്പലേറ്റ് അതോറിട്ടിയുടെ ചെയർമാൻ. തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈഫ് മിഷൻ കോ ഓർഡിനേറ്റർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(കൺവീനർ) എന്നിവരടങ്ങുന്നതാണ് അപ്പലേറ്റ് അതോറിട്ടി കമ്മിറ്റി.