തൊടുപുഴ: കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന സംരംഭമായ അസാപ് വ്യവസായസംഗമം തൊടുപുഴയിൽ നടത്തി. സംഗമം നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനീയറിംഗ് കോളേജുകളിലെ മൂന്നാം വർഷ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം കൊടുത്തുകൊണ്ട് അവർക്കാവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം നേടുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ഇന്റേൺഷിപ്പ് പദ്ധതിയെക്കുറിച്ച് അസാപ് ജില്ലാ പ്രോഗ്രാം മാനേജർ ബിനോജ് എബ്രാഹവും ഇന്റേൺഷിപ്പിൽ പഞ്ചായത്തുകളുടെ പ്രസക്തിയെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി കെ.വി കുര്യാക്കോസ് സെമിനാറുകൾ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സിജു കുര്യൻ, ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ ബാബു, എന്നിവർ പങ്കെടുത്തു.