മറയൂർ: പെട്രോൾ ഒഴിച്ച് തീ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിൽസയിലിരിക്കെ മരിച്ചു.മറയൂർ പള്ളനാട് സ്വദേശി മണികണ്ഠൻ (35) ആണ് മരിച്ചത്. 19 ന് രാത്രി വീട്ടിൽ കരുതിയിരുന്ന പെട്രോൾ എടുത്ത് ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. മണികണ്ഠനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഭാര്യ പൂമാരിക്കും മകൻ വിഷ്ണുവിനും പൊള്ളലേറ്റിരുന്നു.മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിൽസ നല്കി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മറയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു