cheruthoni
ചെറുതോണി ടൗണിൽ ഹൗസിംഗ് ബോർഡിന്റെ സ്ഥലം കടുപിടിച്ച് കിടക്കുന്നു

ചെറുതോണി: പ്രളയ ശേഷം സ്ഥല പരിമിതി മൂലം ജില്ല ആസ്ഥാനത്ത് വികസനങ്ങൾ മുരടിക്കുമ്പോൾ ഇവിടെ കാടുകയറി കുറേ സ്ഥലം. . സ്ഥല പരിമിതി മൂലം ചെറുതോണി ടൗൺ വീർപ്പ് മുട്ടുമ്പോൾ ഹൗസിംഗ് ബോർഡിന്റെ മുപ്പത് സെന്റ് സ്ഥലമാണ് വെറുതെ കിടക്കുന്നത്. മുപ്പതോളം വ്യാപാര സ്ഥാപനങ്ങളാണ് ഡാം തുറന്ന് വിട്ടതിനെ തുടർന്ന് ഒഴുകി പോയത്. ഇതിന് ശേഷം പുതിയ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാൻ സ്ഥലമില്ലാത്തതിനാൽ വ്യാപാരികൾക്കായില്ല. ഇതേ സമയത്താണ് ചെറുതോണി ടൗണിൽ പാപ്പൻസ് ഹോട്ടൽ ജങ്ക്ഷനിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വെറുതെ കിടക്കുന്നത്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.ഗിരിജ്യോതി കോളേജിന് സമീപത്തായും രണ്ട് ഏക്കർ ഭൂമി ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുണ്ട്. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ സ്ഥലം. ചെറതോണി ടൗണിലെ ഭൂമി ലീസിന് നൽകിയാൽ പോലും പൊതുജന പങ്കാളിത്തത്തോടെ വലിയ വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കുവാൻ സാധിക്കും. പ്രളയത്തിൽ വീട് നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കുവാനും ഈ സ്ഥലം ഉപയോഗിക്കാമെന്നിരിക്കെ അത്തരമൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.