രാജാക്കാട്: ലയൺസ് ക്ലബ്ബ് വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ബേബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് സി ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളാരിക്കൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സമ്മേളനത്തിന്റെയും വിവിധ സേവന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മേഖലകളിൽ പ്രവർത്തന മികവ് നേടിയവരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ മെഡിക്കൽ ഫണ്ട് വിതരണം നിർവ്വഹിച്ചു. വീട് വയ്ക്കാൻ സ്ഥലമില്ലാത്ത 2 കുടുംബങ്ങൾക്ക് ക്ലബ് അംഗങ്ങളായ ജെയിംസ് തെങ്ങുംകുടി, ബേബി പുൽപ്പറമ്പിൽ, പൊന്നുണ്ണി വെട്ടുകല്ലുംമാക്കൽ എന്നിവർ നൽകുന്ന സ്ഥലത്തിന്റെ ആധാരം കൈമാറി. റീജിയൻ ചെയർപേഴ്സൺ ഷൈൻ ജോർജ്ജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ മാത്യു, മേഖലാചെയർപേഴ്സൺ ഷൈനു സുകേഷ്, വി.എസ് പുഷ്പജൻ, കെ.പി ജയിൻ, കെ.ഡി അനിൽ, എ.പി ബേബി, എസ്.സജീവ്, എ.ഹംസ, എം.കെ ബിനു, വി.എസ് ലതീഷ്, വി.ബി സാബു എന്നിവർ പ്രസംഗിച്ചു.